The Federal System of India will be disrupted by the Uniform Civil Code, says Francis George. | CSI Madhya Kerala Diocese

The Federal System of India will be disrupted by the Uniform Civil Code, says Francis George.

20 Sep 2023

പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയാൽ അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുമെന്നും, രാജ്യം ശിഥിലമാകുമെന്നും മുൻ എം.പി ഫ്രാൻസിസ് ജോർജ് . വ്യത്യസ്തതയാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും അതു കൊണ്ടു തന്നെ രാജ്യമെമ്പാടും ചർച്ചകൾ നടത്തി , ഉയർന്നു വരുന്ന അഭിപ്രായങ്ങൾ കേൾക്കുവാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കീഴ്‌വായപൂർ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയുടെ ആഭിമുഖ്യത്തിൽ ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടവക വികാരി റവ. പ്രവീൺ ജോർജ് ചാക്കോ അധ്യക്ഷത വഹിച്ചു. റവ. ബിജോ തോമസ്, റവ. സജീവ് വർഗീസ് കോശി, ശ്രീ. കുഞ്ഞു കോശി പോൾ , ശ്രീ. ജോൺസൺ കുര്യൻ, ശ്രീ. ലൂയീസ് സ്കറിയാ , ശ്രീ. സജി തോട്ടത്തിമലയിൽ, ശ്രീ. മാത്യു കുര്യൻ, അഡ്വ. ഷാജി മാത്യു ജോർജ് , ശ്രീ. തമ്പി കോട്ടച്ചേരിൽ , ശ്രീ. കെ. ഐ.ഏബ്രഹാം , ശ്രീ. ജഫ് മാത്യൂ എന്നിവർ പ്രസംഗിച്ചു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566

More News