𝐍𝐞𝐰 𝐁𝐚𝐧𝐝 𝐒𝐞𝐭 𝐟𝐨𝐫 𝐊𝐮𝐳𝐡𝐢𝐤𝐤𝐚𝐥 𝐂𝐌𝐒 𝐇𝐢𝐠𝐡 𝐒𝐜𝐡𝐨𝐨𝐥 | CSI Madhya Kerala Diocese

𝐍𝐞𝐰 𝐁𝐚𝐧𝐝 𝐒𝐞𝐭 𝐟𝐨𝐫 𝐊𝐮𝐳𝐡𝐢𝐤𝐤𝐚𝐥 𝐂𝐌𝐒 𝐇𝐢𝐠𝐡 𝐒𝐜𝐡𝐨𝐨𝐥

01 Aug 2025

കുഴിക്കാല സി. എം. എസ്. ഹൈസ്കൂളിൽ പുതിയ ബാൻഡ് സെറ്റ്

കുഴിക്കാല സി. എം. എസ്. ഹൈസ്കൂൾ പുതിയ ഒരു ബാൻഡ് ട്രൂപ്പ് ഉണ്ടാക്കുവാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി വാങ്ങിയ സംഗീത ഉപകരണങ്ങൾ മഹായിടവക ബിഷപ്പ് അഭിവന്ദ്യ മലയിൽ സാബു കോശി ചെറിയാൻ അനുഗ്രഹിച്ച് നൽകി.
തദവസരത്തിൽ മഹായിടവക വൈദിക സെക്രട്ടറി റവ. അനിയൻ കെ പോൾ, പ്രിൻസിപ്പൽ ശ്രീ. ജിജി എം. സഖറിയ, പി. ടി. എ. പ്രസിഡന്റ് ശ്രീ. അനിൽ മാത്യു, മാനേജ്മെൻറ് കമ്മിറ്റി അംഗം ശ്രീ. തോമസുകുട്ടി സി. ഈശോ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയ മുൻ ലോക്കൽ മാനേജർ റവ. പ്രിൻസ് ജോൺ, ഇപ്പോൾ നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ. ഷിബു ജോയ്, ലോക്കൽ മാനേജർ റവ. ഷാജി ജേക്കബ് തോമസ് എന്നിവരെ അനുമോദിക്കുന്നു. കുരീക്കാട്ടിൽ ശ്രീ. സി. ജി. തോമസ് (ബേബിച്ചായൻ ബോംബെ ) ഉപകരണങ്ങൾ വാങ്ങുന്നതിനും അതിൻറെ സൂക്ഷിപ്പിനും ട്രെയിനിങ്ങിനുമായി 3 ലക്ഷം രൂപ നൽകി. അദ്ദേഹത്തോടുള്ള നന്ദി രേഖപ്പെടുത്തുന്നു.
Kuzhikkal CMS High School has initiated steps to form a new school band troop. As part of this initiative, musical instruments were purchased and formally handed over with blessings from the Bishop of the Madhya Kerala Diocese, The Rt. Rev. Dr. Malayil Sabu Koshy Cherian.
Present on the occasion were Diocesan Clergy Secretary Rev. Aniyan K. Paul, Principal Mr. Jiji M. Zachariah, PTA President Mr. Anil Mathew, and Management Committee Member Mr. Thomaskutty C. Easo.
Special appreciation was extended to former local manager Rev. Prince John, current Headmaster Mr. Shibu Joy, and Local Manager Rev. Shaji Jacob Thomas for their leadership in the initial phases of the project.
Mr. C. G. Thomas (Babychayan, Mumbai, from Kureekatt family) generously contributed ₹3 lakhs for the purchase, storage, and training related to the instruments. The school community extends heartfelt thanks to him for this valuable support.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566
To Join Official Whatsapp Group Click the following Link:
https://chat.whatsapp.com/KfavIfxvAIBFcyZlYMFtFJ

More News