Abu Dhabi Parish hosted the 28th UAE CSI Youth Conference

26 Oct 2023
Abu Dhabi Parish hosted the 28th UAE CSI Youth Conference

അബുദാബി: യു.എ.ഈ. സി.എസ്.ഐ. യൂത്ത് കോൺഫെറെൻസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 28-ാമത് യു.എ.ഈ. യൂത്ത് കോൺഫെറെൻസിനു അബുദാബി സി.എസ്.ഐ. ഇടവക ആതിഥ്യം വഹിച്ചു.

2023 സെപ്‌റ്റംബർ 29 രാവിലെ 8 മണി മുതൽ അബുദാബി മുസ്സാഫയിലെ മാർത്തോമാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന സമ്മേളനം കൺവീനർ ശ്രീ. റ്റെജി ജേക്കബ് ജോർജ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

”Upgrade to 5G” (Grace, Gather, Grow, Give, Go) എന്ന വിഷയത്തെ ആസ്പദമാക്കി റവ. ജിജോ വർഗീസ് (യൂത്ത് ചാപ്ലയിൻ, മാർത്തോമാ ചർച്ച്, ദുബായ് & ഷാർജ) കോൺഫെറെൻസിനു നേതൃത്വം നൽകി. ഇടവക വികാരി റവ. ലാൽജി എം. ഫിലിപ്പ്, ദുബായ്, ഷാർജ, ജെബേൽ അലി പാരീഷുകളിലെ വികാരിമാരായ റവ. രാജു ജേക്കബ്, റവ. സുനിൽ രാജ് ഫിലിപ്പ്, റവ. ചാൾസ് ജെറിൽ എന്നിവർ സന്നിഹിതരായിരുന്നു. ശ്രീ. ബെന്നെനെറ്റ് യേശുദാസൻ, ശ്രീ. ജോഷി വിൻസെന്റ്, ശ്രീ. അനൂപ് ജോൺ ഡേവിഡ്, ശ്രീ. ലിബിൻ പുന്നൂസ് എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പ്രസ്തുത കോൺഫെറെൻസിൽ വിവിധ സി.എസ്.ഐ. ഇടവകകളിൽനിന്നും 300 ൽ പരം യുവജനങ്ങൾ പങ്കെടുത്തു. 2024 ൽ നടക്കുന്ന 29-ാമത് യു.എ.ഈ. സി.എസ്.ഐ. യൂത്ത് കോൺഫെറെൻസിനു ദുബായ് സി.എസ്.ഐ. ഇടവക ആതിഥേയത്വം വഹിക്കും.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News