Kodukulanji Clergy District Organised Sunday School Day Celebration
07 Nov 2023കോടുകുളഞ്ഞി വൈദീക ജില്ലയുടെ ആഭിമുഖ്യത്തിൽ അഖിലലോക സൺഡേ സ്കൂൾ ദിനാഘോഷം ചെങ്ങന്നൂർ സി എസ് ഐ സെൻ്റ് ആൻഡ്രൂസ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. വിവിധ സൺഡേസ്കൂളിൽ നിന്നും ഇരുന്നൂറിൽ അധികം കുട്ടികൾ പങ്കെടുത്ത റാലി ചെങ്ങന്നൂർ ടൗണിൽ സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിൽ മഹായിടവക സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി റവ. ജോർജ് ജേക്കബ് മുഖ്യ സന്ദേശം നൽകി. ജില്ലാ ചെയർമാൻ റവ. ജോബി വർഗീസ്സ് ജോയ് അദ്ധ്യക്ഷത വഹിച്ചു. 25 വർഷം പൂർത്തിയാക്കിയ സൺഡേ സ്കൂൾ അധ്യാപകരെയും, മഹായിടവക സൺഡേസ്കൂൾ കലാമേളയിൽ പങ്കെടുത്ത കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. വൈദീക ജില്ലാ കൺവീനർ റവ. സി. എം. ഈപ്പൻ, ജില്ലാ സെക്രട്ടറി ശ്രീ. വിൻ മാത്യു ജോൺ, ശ്രീമതി സൂസമ്മ പുന്നൂസ് എന്നിവർ പ്രസംഗിച്ചു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566