Extending Warm Greetings to Bishop Dr. Malayil Sabu Koshy Cherian on Four Years of Exemplary Leadership
18 Jan 2025മേൽപ്പട്ടത്വ സ്ഥാനത്ത് നാല് വർഷങ്ങൾ പിന്നിടുന്ന മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പിന് ആശംസകൾ നേരുന്നു.
2021 ജനുവരി മാസം 18 തീയതിയാണ് അഭിവന്ദ്യ ബിഷപ്പ് മഹായിടവകയുടെ 13 -മത് അധ്യക്ഷനായി നിയമിതനായത്. പ്രതിസന്ധികളുടെ നടുവിലും ഈ മഹായിടവകയ്ക്ക് ധീരമായ നേതൃത്വം നൽകുവാൻ ദൈവം സഹായിച്ചു. തുടർന്നും ദൈവകൃപയോടെ ഈ മഹായിടവകയ്ക്ക് ശക്തമായ നേതൃത്വം നൽകുവാൻ സർവ്വശക്തനായ ദൈവം അഭിവന്ദ്യ ബിഷപ്പിനെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ മഹായിടവകയുടെ സന്താനങ്ങളുടെ ആശംസകളും പ്രാർത്ഥനകളും ഈ സന്ദർഭത്തിൽ നേരുന്നു.
നാളെ (18.01.2025) മഹായിടവക ആസ്ഥാനത്ത് സെൻ്റ്. ജെയിംസ് ചാപ്പലിൽ നടത്തപ്പെടുന്ന മേൽപ്പട്ടത്വ സ്ഥാനാരോഹണ വാർഷിക സ്തോത്ര ശുശ്രൂഷയ്ക്ക് അഭിവന്ദ്യ ബിഷപ്പ് നേതൃത്വം നൽകും. യാക്കോബായ സഭ ഇടുക്കി ഭദ്രാസനാധിപനും തുത്തൂട്ടി ധ്യാന കേന്ദ്രത്തിൻ്റെ സ്ഥാപകനുമായ അഭിവന്ദ്യ ഡോ. സക്കറിയാസ് മോർ ഫിലക്സിനോസ് മെത്രാപ്പോലീത്ത വചന ശുശ്രൂഷ നിർവഹിക്കും.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566