The celebrations for the 175th anniversary (Saptarajata Jubilee) of the Alumpeedika CSI Holy Trinity Parish have begun.
04 Aug 2024ആലുംപീടിക സി. എസ്. ഐ. ഹോളി ട്രിനിറ്റി ഇടവകയുടെ സപ്തരജത ജൂബിലി (175 വർഷം) ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇന്ന് രാവിലെ നടത്തപ്പെട്ട വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയോട് കൂടിയ സ്‌തോത്ര ആരാധനയ്ക്ക് മഹായിടവക ബിഷപ്പ് അഭിവന്ദ്യ ഡോ. മലയിൽ സാബു കോശി ചെറിയാൻ നേതൃത്വം നൽകി. ജൂബിലിയോട് അനുബന്ധിച്ച് ഇടവകയുടെ സമീപത്തായി താമസിക്കുന്ന കുടുംബത്തിന് ആലുംപീടിക ഇടവക പുതിയതായി പണികഴിപ്പിച്ച ഭവനം അഭിവന്ദ്യ ബിഷപ്പ് പ്രതിഷ്ഠിച്ചു നൽകി. തുടർന്ന് നടത്തപ്പെട്ട പൊതു സമ്മേളനം അഭിവന്ദ്യ ബിഷപ്പ് ഉത്ഘാടനം ചെയ്തു. വൈദീക സെക്രട്ടറി റവ. അനിയൻ കെ. പോൾ, ട്രഷറാർ റവ. ജിജി ജോൺ ജേക്കബ്, അത്മായ സെക്രട്ടറി അഡ്വ. സ്റ്റീഫൻ ജെ. ഡാനിയേൽ, രജിസ്ട്രാർ അഡ്വ. ഷീബ തരകൻ എന്നിവർ ആശംസകൾ അറിയിച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി ആളുകൾ പൊതു സമ്മേളനത്തിൽ പങ്കെടുത്തു.
1849 ൽ സി.എം.എസ്. മിഷണറി റവ. തോമസ് പീറ്റിനാൽ സ്ഥാപിതമായ ദൈവാലയത്തിൻ്റെ സപ്തരജത ജൂബിലിയോട് അനുബന്ധിച്ച് പുതിയ ഭവന നിർമ്മാണം, നേപ്പാൾ മിഷനിൽ ഒരു ദൈവാലയവും തൊഴിൽ നൈപുണ്യ കേന്ദ്രവും, കാർബൺ ന്യൂട്രൽ പദ്ധതി, ' ദിശ' ആരോഗ്യ ബോധവൽക്കരണ പരിപാടി, കലാസാംസ്ക്കാരിക ശില്പശാല, ചരിത്ര സെമിനാർ, ലഹരി വിരുദ്ധ കൂട്ടായ്മ , ക്വയർ ഫെസ്റ്റിവൽ, പ്രാർത്ഥനാ കൂട്ടായ്മയും കുടുംബ സദസ്സും, ജൂബിലി കൺവൻഷൻ തുടങ്ങിയ പത്തിന കർമ്മപദ്ധതികളാണ് ഇടവക ഏറ്റെടുത്തിരിക്കുന്നത്. നിലവിൽ ഇടവക നേപ്പാൾ മിഷന് നൽകി വരുന്ന സന്ധിപ്പിന് അഭിവന്ദ്യ ബിഷപ്പ് അഭിനന്ദനങ്ങൾ അറിയിച്ചു. ജൂബിലിയുടെ അനുഗ്രഹപ്രഥമായ നടത്തിപ്പിന് നേതൃത്വം നൽകുന്ന ഇടവക വികാരി റവ. അനീഷ് എം. ജോർജ്, ചർച്ച് കമ്മിറ്റി എന്നിവരെ അഭിനന്ദിക്കുന്നു.
C𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566



