Rev. Viji Varghese Eapen Secured his Doctorate in Theology
27 Oct 2023
സി.എസ്.ഐ. മദ്ധ്യ കേരള മഹായിടവകയിലെ വൈദികനും കാരിക്കുഴി സി. എസ്. ഐ. സെൻ്റ് ആൻഡ്രൂസ് ഇടവക വികാരിയുമായ റവ. വിജി വർഗ്ഗീസ് ഈപ്പൻ ഐയർലണ്ടിലെ ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. Collaborating with Subalterns: Dialectical Explorations for a Just and Inclusive Church എന്ന ഗവേഷണ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് നേടിയത്. കൊല്ലം സി. എസ്. ഐ. സെൻ്റ് തോമസ് ഇടവകാംഗമാണ്. നിരവധി ദൈവശാസ്ത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയ റവ. വിജി വർഗ്ഗീസ് ഈപ്പനെ സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അഭിനന്ദനം അറിയിച്ചു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566