Eco Theology Training

11 Mar 2025
Eco Theology Training

പ്രിയപ്പെട്ടവരേ,

മഹായിടവക പരിസ്ഥിതി വകുപ്പിന്റെ നേതൃത്വത്തിലും മഹായിടവക വിമൻസ് ഫെലോഷിപ്പ്, മഹായിടവക യുവജനപ്രസ്ഥാനം, മഹായിടവക ക്രിസ്തീയ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയും ഒരു പഠന ശില്പശാല സംഘടിപ്പിക്കുന്നു. പ്രസംഗിക്കാനും ക്ലാസുകൾ എടുക്കാനും കഴിവുള്ള ഒരു നേതൃനിരയെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ ശില്പശാല. പരിസ്ഥിതി ശാസ്ത്രത്തെയും പരിസ്ഥിതി ദൈവശാസ്ത്രത്തെയും കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ക്ലാസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആദ്യ ക്ലാസ് ഏപ്രിൽ 10-ന് കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിൽ ആരംഭിക്കും. തുടർന്നുള്ള ക്ലാസുകൾ ഓൺലൈനായിരിക്കും. പരിസ്ഥിതി ശാസ്ത്രജ്ഞർ, ദൈവശാസ്ത്രജ്ഞർ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. മഹായിടവകയിലെ വൈദികർ, ഉപദേശിമാർ, അധ്യാപകർ, വനിതകൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവരെ ഈ പദ്ധതിയിലേക്ക് ക്ഷണിക്കുന്നു. പരിശീലന പരിപാടിയുടെ ചെലവ് മഹായിടവക പരിസ്ഥിതി വകുപ്പ് വഹിക്കും. പരിസ്ഥിതി ശാസ്ത്രത്തെയും പരിസ്ഥിതി ദൈവശാസ്ത്രത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ് നൽകുന്ന പരിശീലനമാണ് സംഘടിപ്പിക്കുന്നത്. ആവശ്യമായ പഠന പുസ്തകങ്ങളും പ്രസംഗ കുറിപ്പുകളും നൽകുന്നതാണ്.

പരിശീലനം പൂർത്തിയാക്കുന്നവരെ മഹായിടവക പരിസ്ഥിതി കമ്മിറ്റി വിവിധ ഇടവകകളിലും സ്കൂളുകളിലും ക്ലാസുകൾ എടുക്കാൻ നിയോഗിക്കും. സ്കൂളുകളിൽ പരിസ്ഥിതി ശാസ്ത്രത്തിൽ ക്ലാസുകൾ എടുക്കുന്നവർക്ക് സൗകര്യപ്രദമായ രീതിയിലായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക. ഈ വിഷയത്തിൽ വൈദഗ്ധ്യമുള്ളവരെ മഹായിടവകയിൽ വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അടുത്ത ഡിസംബറിനു മുൻപ് ഓരോ വ്യക്തിക്കും പത്ത് ക്ലാസുകൾ എടുക്കാൻ അവസരം നൽകാനാണ് ഉദ്ദേശിക്കുന്നത്. ചിലയിടങ്ങളിൽ പ്രായോഗിക നിർദേശങ്ങൾ നൽകേണ്ടിവരും. അതിനായി പ്രത്യേകം പരിശീലനം ലഭിച്ചവർ ഉണ്ടായിരിക്കും. പത്ത് ക്ലാസുകൾ/പ്രസംഗങ്ങൾ നടത്തുന്നവരെ മഹായിടവക തലത്തിൽ ആദരിക്കും. ആശയങ്ങൾ കൂടുതൽ വ്യക്തമാകുന്നത് പ്രസംഗിക്കുമ്പോഴും ക്ലാസുകൾ എടുക്കുമ്പോഴുമാണ്. അവസരങ്ങൾ ലഭിക്കുമ്പോൾ കൂടുതൽ വായിക്കാനും പഠിക്കാനും സാധിക്കും. ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ മാത്രമേ ഈ പരിപാടിയിൽ ഉൾപ്പെടുത്തുകയുള്ളൂ.

താത്പര്യമുള്ളവർ ഗൂഗിൾ ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുക.

https://docs.google.com/forms/d/e/1FAIpQLScPNUYicMWekgrcX1dytf9sIsBtSRiv7xYFGpyNJ3d_1lZGzg/viewform?usp=header

ആദ്യ ക്ലാസ് ഏപ്രിൽ 10-ന് രാവിലെ 9.30 മുതൽ 12.30 വരെ കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിൽ നടക്കും. ഡോ. പി.എസ്. ഈശ (Department of Wildlife) ക്ലാസുകൾ നയിക്കും. റവ. ഷിബിൻ വർഗീസ് പരിസ്ഥിതി വേദ പഠനം നടത്തും. മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. തുടർന്നുള്ള ഓൺലൈൻ ക്ലാസുകളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നവരെ അറിയിക്കും. മാർച്ച് 25-ന് മുൻപായി ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഡോ. മാത്യു കോശി പുന്നയ്ക്കാട് (ഡയറക്ടർ, പരിസ്ഥിതി വകുപ്പ്)
റവ. അനിൽ തോമസ് (കൺവീനർ, പരിസ്ഥിതി വകുപ്പ്)
ഡോ. നിഷാ ഗ്രേസ് നൈനാൻ (വിമൻസ് ഫെലോഷിപ്പ്)
റവ. സിബി മാത്യു (യുവജന പ്രസ്ഥാനം)
റവ. അലക്സ് ഏബ്രഹാം (ക്രിസ്ത്യൻ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്)

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News