Bishop's Letter

''നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാ വരും ഒന്നാകേണ്ടതിനു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ, അവരും നമ്മിൽ ആകേണ്ടതിനുതന്നെ.''(യോഹന്നാൻ 17:21).
കർത്താവിൽ പ്രിയരേ,
ക്രിസ്തുയേശുവിന്റെ നാമത്തിൽ ഏവർക്കും സ്‌നേഹവന്ദനം!
ഗണിതശാസ്ത്രത്തിലെ വളരെ സവിശേഷമായ കണ്ടുപിടുത്തമാണ് 1.613. ഗോൾഡൻ റേഷ്യോ അഥവാ ഡിവൈൻ പ്രപ്പോഷൻ എന്ന പേരിൽ അറിയ പ്പെടുന്ന ഈ സംഖ്യ സൃഷ്ടിയിൽ ദൈവത്താൽ പ്രചോദിതമായ വ്യവസ്ഥിതിയേയും, ലാളിത്യത്തേയും പ്രതിനിധീകരിക്കുന്ന സംഖ്യയായി കണക്കാക്കപ്പെടുന്നു. ഗണിതശാസ്ത്രത്തിലെ ഈ അത്ഭുത സംഖ്യ മനുഷ്യന്റെ ശരീരഘടനയിൽ മാത്രമല്ല പൂവിലും, വൻനിർമ്മിതികളിലും അങ്ങനെ പ്രപഞ്ചത്തിലാകമാനം ദൃശ്യമാണ്. പ്രപഞ്ചത്തെ മനോഹരമായി രൂപപ്പെടുത്തിയതിൽ, സ്രഷ്ടാവിനുള്ള പങ്കു വെളിപ്പെടുത്തുന്ന വലിയൊരു തെളിവാണ്
ഗണിതശാസ്ത്രത്തിലെ ഈ അനുപാതം.
ഐക്യതയും ദൈവത്താൽ പ്രചോദിതമാണ്. ഐക്യതയിലൂടെ ദക്ഷിണേ ന്ത്യയിൽ പടർന്നുപന്തലിച്ച സി.എസ്.ഐ. സഭ നിർവ്വഹിക്കുന്നത് ഒരു വലിയ സാക്ഷ്യമാണ്. ദക്ഷിണേന്ത്യാസഭ പുതിയൊരു വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ സഭയിൽ അന്തർലീനമായിരിക്കുന്ന, ദൈവത്താൽ പ്രചോദിതമായ ഐക്യത്തേയും, അതിലൂടെ നിറവേറ്റപ്പെടുന്ന സാക്ഷ്യത്തേയും ഓർത്തു ദൈവത്തിന് സ്‌തോത്രം കരേറ്റാം.
1947 സെപ്റ്റംബർ മാസം 27-ന് മദ്രാസിലെ സെന്റ് ജോർജ് കത്തീഡ്രൽ ദൈവാലയത്തിൽ വിവിധ മിഷനറി പാരമ്പര്യത്തിൽപ്പെട്ട സഭകൾ ഒരുമിച്ചു ചേർന്നു സി.എസ്.ഐ. എന്ന വിശാലമായ കുടക്കീഴിൽ പ്രവർത്തിക്കുവാനുള്ള തീരുമാനം ചരിത്രപരവും, സഭാചരിത്രത്തിലെ നിർണ്ണായകവുമായ ഒരു അധ്യായവുമാണ്. ബഹുഭാഷകൾ സംസാരിക്കുന്നതും, പല സംസ്‌കാരങ്ങൾ ഉൾക്കൊള്ളുന്നതുമായ ജനവിഭാഗങ്ങൾ ഒരു ആരാധനാസമൂഹമായി ഒത്തുചേർന്നപ്പോൾ, ഇതൊരു ചരിത്രപരമായ ഐക്യതയായി രൂപംപ്രാപിച്ചു. ഈ ചരിത്രപരമായ കൂടിവരവിനെ രണ്ടാം പെന്തെക്കൊസ്ത് എന്നുകൂടി വിശേഷിപ്പിക്കുന്നു. ദക്ഷിണേന്ത്യാസഭ എന്ന വിശാല സമൂഹത്തിന്റെ ഭാഗമായി നാം നിലകൊള്ളുമ്പോൾ ദൈവത്താൽ പ്രചോദിതമായ ഇൗ ഐക്യം സാക്ഷ്യത്തിലൂടെ നിർവ്വഹിക്കപ്പെടേണ്ടത്തിനു നാം പരിശ്രമിക്കേണ്ടതാണ്.
ദൈവപദ്ധതി തിരിച്ചറിഞ്ഞ് അതിൽ പങ്കുചേരുന്നതിനു ഐക്യപ്പെടൽ അനിവാര്യമാണ്. ബി.സി. ആറാം നൂറ്റാണ്ടിൽ ബാബിലോണ്യ പ്രവാസ ത്തിലേക്ക് പോയതായ ജനത്തോട് പ്രവാചകൻ സംസാരിക്കുന്ന വചനങ്ങളാണ് യെഹെസ്‌കേൽ 37-ൽ നാം വായിക്കുന്നത്. തിരികെ ഒന്നായിച്ചേരുവാൻ അനുവദിക്കാതെ, പരസ്പരം വേർപെടുത്തി പല സ്ഥലങ്ങളിലേക്ക് കടത്തിക്കൊണ്ടു പോയതായിരുന്നു പ്രവാസകാലം. ഇത് യിസ്രായേലിനെ ദുർബ്ബലമാക്കി എന്നു മാത്രമല്ല വീണ്ടും കൂടിച്ചേരുവാനുള്ള എല്ലാ സാധ്യതകളും, പ്രതീക്ഷകളും ഇല്ലാതാക്കി. ഈ അവസ്ഥയിൽ കഴിയുന്ന ജനത്തോടാണ് പ്രവാചകൻ പറയുന്നത്: ''ഞാൻ യിസ്രായേൽമക്കളെ അവർ ചെന്നുചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നുംസ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും. ഞാനവരെ ദേശത്ത്, യിസ്രായേൽ പർവ്വതങ്ങളിൽതന്നെ, ഏകജാതിയാക്കും''(37:21,22). ദൈവം യിസ്രായേലിനെ സ്‌നേഹിച്ചതുകൊണ്ടാണ് കഴിഞ്ഞകാല പിറുപിറുപ്പും, മറുതലിപ്പും, ഭിന്നതകളും, പിണക്കവും മറന്ന് അവർക്കിടയിലെ അസ്വാരസ്യങ്ങൾ നീക്കി അവരെകൂട്ടി യോജിപ്പിക്കുവാനും ഐക്യപ്പെടുത്തുവാനും മുൻകൈ എടുത്തത്. ദക്ഷിണേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മിഷനറി സഭകൾ ഒത്തുചേർന്നത് ഐക്യതയ്ക്കും, സഭ പുതിയ ദർശനത്തോടെ വിവിധ ഇടങ്ങളിൽ നിലകൊണ്ടു പ്രവർത്തിക്കുന്നതിനും കാരണമായി. അതുകൊണ്ട് ദൈവം മുഖാന്തരം നമുക്കു നൽകപ്പെട്ട ഈ ഐക്യത ദൈവത്തിന്റെ ദാനമാണ്. അപ്രാപ്യമാണ്, അസംഭവ്യമാണ് എന്ന് അനേകരും ചിന്തിച്ചു എങ്കിലും ലോകത്തിനുതന്നെ ഒരു അത്ഭുതമായി ഇന്നും നാം നിലനിർത്തുന്ന ഈ ഐക്യം സാക്ഷ്യത്തോടെ തുടർന്നും നിർവ്വഹിക്കേണ്ടതാണ്.
ഐക്യം എന്നത് ഏകത്വമെന്നല്ല അർത്ഥമാക്കുന്നത്. രൂപത്തിലും ശൈലിയിലും ബാഹ്യമായ ഒരു സാമ്യത സൃഷ്ടിച്ചെടുക്കുകയല്ല ഐക്യതകൊണ്ട് ലക്ഷ്യമാക്കുന്നത്. പൗലൊസ് അപ്പൊസ്തലൻ എഫെസ്യ ലേഖനം നാലാം അധ്യായത്തിൽ സൂചിപ്പിക്കുന്നതുപോലെ ആന്തരികമായ ഒരുമാറ്റം ഐക്യതയെ ശക്തിപ്പെടുത്തുന്നു. മനുഷ്യനെ വ്യത്യസ്തനാക്കുന്നഘടകങ്ങൾ പലതാണ്. എന്നാൽ വ്യത്യസ്തതകൾ ഉൾകൊണ്ട് പരസ്പരംഅംഗീകരിക്കുവാനും ബഹുമാനിക്കുവാനും ഉള്ള മനസ്സ് രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്. ബാഹ്യമായ ഒരു ഐക്യപ്പെടൽ എന്നതിനേക്കാൾ ആന്തരിക ഐക്യത്തിന് അപ്പൊസ്തലൻ ബലം നൽകുന്നു. സമീപനത്തിലും, മനോഭാവത്തിലും ഒരു മാറ്റമാണ് നമ്മിൽനിന്നും പ്രതീക്ഷിക്കുന്നത്.'നിങ്ങളെ വിളിച്ച വിളിക്കു യോഗ്യമാംവണ്ണം പൂർണ്ണ വിനയത്തോടും, സൗമ്യതയോടും, ദീർഘക്ഷമയോടും നടക്കുകയും സ്‌നേഹത്തിൽ അന്യോന്യം പൊറുക്കുകയും, ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാക്കുവാനും ശ്രമിക്കണം.
പുറമെയുള്ള വ്യത്യസ്തത നാം ആഘോഷിക്കുമ്പോഴും ആന്തരികമായ ഒരു ഐക്യതയിൽ വസിക്കുവാൻ നാം ബാധ്യസ്ഥരാണ്. കൂദാശ സംബന്ധിച്ചും, ആരാധനാരീതികൾ സംബന്ധിച്ചും വ്യത്യസ്തതകൾ ഉണ്ടായിരുന്നു എങ്കി ലും അതൊക്കെ നീങ്ങി ഏക ആത്മാവിൽ നാമെല്ലാവരും ഐക്യപ്പെട്ടു. രണ്ടാം പെന്തെക്കൊസ്ത് എന്ന് അർത്ഥമാക്കുന്നതും ഇതുതന്നെയാണ്. കഴിഞ്ഞ കാലങ്ങളിലേയും, വരും തലമുറകളിലേയും വൈതരണികളെ അതിജീവിച്ച് ഏക ആത്മാവിൽ ഒന്നായി ആരാധിക്കുവാൻ സഭയായി നമ്മെ സഹായിക്കുന്നത് അത്മാവിലുള്ള നമ്മുടെ ഐക്യതയാണ് എന്ന് നിസംശയം പറയാം.
ക്രിസ്തീയ ഐക്യം, തമ്മിൽ നിലനിൽക്കുന്ന ഒരു കൂട്ടായ്മബന്ധത്തെ സൂചിപ്പിക്കുന്നതിനൊപ്പം, ദൈവത്തെ മഹത്വപ്പെടുത്തുകയും ദൈവത്തെവെളിപ്പെടുത്തുകയും ചെയ്യുന്ന ഒരു നിയതമായ അനുഭവംകൂടിയാണ്. മഹാപുരോഹിത പ്രാർത്ഥന അവസാനിക്കുന്ന ഭാഗത്ത് യേശു ഉച്ചരിച്ച വാക്ക് യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:'''ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു''(17:26). മൂടപ്പെട്ടത് എന്തോ ഒന്ന് മൂടിനീക്കി വെളിപ്പെടുന്നു എന്നതാണ് ഈ വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. യേശുവിന്റെ ജീവിതവും ശുശ്രൂഷയും പിതാവായ ദൈവത്തിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്നതായിരുന്നു. പിതാവായ ദൈവത്തിന്റെ സ്‌നേ ഹത്തെയും, മഹത്വത്തെയും യേശു നമുക്കു വെളിപ്പെടുത്തിയിരിക്കുന്നു. ലോകത്തിന് അതു വെളിപ്പെടുത്തിക്കൊടുക്കുവാനുള്ള ഉത്തരവാദിത്വം സഭയിൽ നിക്ഷിപ്തമായിരിക്കുന്നു. സഭയ്ക്കുള്ളിലെ ഐക്യത്തെക്കുറിച്ച് പരാമർശിക്കുന്നത് സന്തോഷമാണെങ്കിലും സഭകൾ തമ്മിലുള്ള ഐക്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വീണ്ടും നിരാശ ജനിപ്പിക്കുന്ന അനേകം വസ്തുതകൾ നിലവിലുണ്ട്. ഭിന്നതകൾ അകന്നു സഭ ക്രിസ്തുവിൽ ഐക്യപ്പെട്ട് ദൈവത്തെ മഹത്വപ്പെടുത്തുവാൻ കഴിയണം. പതിനേഴാം അധ്യായം പതിനെട്ടാം വാക്യം നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്ക് അയച്ചിരിക്കുന്നു എന്ന പ്രാർത്ഥന സഭയെ സംബന്ധിച്ചുള്ള യേശുവിന്റെ പ്രതീക്ഷ എത്ര വലുതാണെന്നു നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. അതുകൊണ്ട് പുത്രനിലൂടെ വെളിപ്പെട്ട ദൈവമഹത്വം ഐക്യത്തോടെ സാക്ഷിക്കുവാൻ പുതിയവർഷത്തിലും ഞങ്ങളെ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കാം.
സസ്‌നേഹം,
†റൈറ്റ് റവ ഡോ. മലയില്‍ സാബു കോശി ചെറിയാന്‍
ബിഷപ്പ്
കോട്ടയം
01. 09. 2023
Officers of the Diocese
Worship Resources
Publications
Gurupadhandhikam
Gurupadhandhikam is the daily devotional book published by the Department of Mission and Evangelism of the Madhya Kerala Diocese of the CSI.
Kudumba Priyavaadini
Kudumba Priyavaadini (The Family Friend) is a Women's Fellowship publication from the CSI Madhya Kerala Diocese.
Njananikshepam
Njananikshepam (The Treasury of Knowledge) is the oldest magazine currently in Printing in India, which is the official organ of the Madhya Kerala Diocese of the Church of South India. Established in 1848, the magazine becomes 175 years old in 2023.
Almaya Sandesam
Almaya Sandesam magazine is the official organ of the Almaya Fellowship of the Madhya Kerala Diocese of CSI.
Njanasandesham
Njanasandesham is the official magazine of the Christian Education Department of CSI MKD.
Subscribe Us!
Subscribe to the latest information and news from the Diocese
Announcements
Condolence: Shri Oommen Chandy Passes Away
The death of Shri Oommen Chandy, the former Chief Minister of Kerala, a dear friend of our Diocese and an alumnus of the CMS College, Kottayam, deeply saddens the CSI Madhya Kerala Diocese.
Read MoreEcological Sunday - 2023: Regarding training for School Children to Preach
Online training for children who wish to preach Ecological Sunday sermon on 11 June 2023
Read MoreRegarding Diocesan Sponsorship for MBBS and BDS at Christian Medical College, Ludhiana
Ludhiana Christian Medical College Admission Sponsorship
Read More